Currency

കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനി കീര്‍ത്തനയുടെ സംസ്‌കാരം തിങ്കളാഴ്ച

സ്വന്തം ലേഖകന്‍Monday, September 2, 2019 2:23 pm
road-accident
Nominations-2020

കാനഡ: കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടയം മൂലവട്ടം ദിവാന്‍പുരം തോളൂര്‍ ടി.എസ്. സുശീല്‍റാം റോയിയുടെ മകള്‍ കീര്‍ത്തന എസ്. തോളൂരിന്റെ (24) സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂട്ടമ്പലം ശാന്തിധാമം എസ്എന്‍ഡിപി യോഗം ശ്മശാനത്തിലാണ് സംസ്‌കാരം.

കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ വെച്ച് കഴിഞ്ഞ വെള്ളിയഴ്ചയായിരുന്നു വാഹനാപകടം. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അമ്മ: പി. ബിന്ദു കട്ടപ്പന അറുകുഴിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: പ്രാര്‍ഥന, അര്‍ഥന (ഗിരിദീപം സ്‌കൂള്‍ വിദ്യാര്‍ഥികള്‍).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x