ദുബായ്: അറേബ്യന്‍ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡിന് പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും അർഹരായി.
അറബ് ലോകത്തെ- വ്യവസായ വാണിജ്യ മണ്ഡലങ്ങളില്‍ വ്യത്യസ്തവും അനുകരണീയവുമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ് മലയാളി സഹോദരങ്ങള്‍ അര്‍ഹരായത്. വ്യവസായി ഡോ. ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് മങ്ങാട്ടും ഫിനാബ്ലര്‍ ഹോള്‍ഡിങ്സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ സിഇഒയുമായ പ്രമോദ് മങ്ങാട്ടുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
ഇരു സ്ഥാപനങ്ങളെ ചെറിയ കാലയളവില്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കുകയും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്ത ഇവരുടെ കര്‍മ്മശേഷിയെ മാനിച്ചുകൊണ്ടാണ് അറേബ്യന്‍ ബിസിനസ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഐടിപി മീഡിയ ഗ്രൂപ്പ് സിഇഒ അലി അക്കാവിയില്‍ നിന്ന് ഇരുവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. റാസല്‍ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
2017 ലെ ഗർഷോം അന്തർദേശീയ പുരസ്കാരവും മങ്ങാട്ട് സഹോദരങ്ങൾക്ക് സമ്മാനിച്ചിരുന്നു. View profile: Prasanth Manghat Promoth Manghat
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.