Currency

മസ്‌കത്തില്‍ വാഹനം ഇടിച്ച് മലയാളി യുവാവ് മരിച്ചു

സ്വന്തം ലേഖകന്‍Tuesday, July 9, 2019 7:52 pm
john
Garshom-Norway-IC

മസ്‌കത്ത്: മസ്‌കത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ചു. മണ്ണൂര് എം.ജെ. ഈശോയുടെയും ലില്ലിക്കുട്ടിയുടെയും മകന്‍ എം.ഇ. ജോണ്‍ (ലിജു-38) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ ഇദ്ദേഹം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു നടന്നു പോകുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു.

സംസ്‌കാരം നാളെ 12ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: ജോമോള്‍. മകള്‍: മെര്‍ലിന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x