മസ്കത്ത്: ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. ആലപ്പുഴ, കൈനകരി തോട്ടുവത്തല പത്തിച്ചിറ സ്വദേശി തോമസ് വര്‍ഗീസ് ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ മാസം 28ന് രാവിലെ നടക്കാന്‍ ഇറങ്ങിയ തോമസ് വര്‍ഗീസിനെ വാഹനം ഇടിക്കുകയായിരുന്നു.
ഖൗല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ബിന്‍ മുഖ്ദം ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ അക്കൗണ്ടന്റ് ആയിരുന്നു. അച്ചന്: വര്ക്കിച്ചന്, അമ്മ: മറിയാമ്മ, ഭാര്യ: അന്നമ്മ തോമസ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.