Currency

തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു Close

സ്വന്തം ലേഖകന്‍Sunday, July 8, 2018 11:46 am
malayali

റിയാദ്: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി മുഹമ്മദ് സഫിയുല്ല (56) ആണ് മരിച്ചത്. നഗരത്തിലെ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്.

കഴിഞ്ഞ ദിവസം നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് മരിച്ചത്. സൈത് മുഹമ്മദിന്റെയും സുഹ്‌റ ബീവിയുടെയും മകനാണ്. ഭാര്യ: നദീറ ബീവി. മകന്‍ നൗഫല്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x