Currency

കാനഡയില്‍ കാറപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍Wednesday, August 21, 2019 1:19 pm
road-accident

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുണ്ടായ കാര്‍ അപകടത്തില്‍ കോട്ടയം മൂലേടം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. മൂലേടം ദിവാന്‍പുരം തോളൂര്‍ ടി.എസ്. സുശീല്‍ റാം റോയിയുടെ മകള്‍ കീര്‍ത്തന എസ്. തോളൂര്‍(23) ആണു മരിച്ചത്.

സുഹൃത്ത് പുതിയതായി വാങ്ങിയ കാറില്‍ കൂട്ടുകാരുമായി ബീച്ചില്‍ പോയി മടങ്ങുമ്പോള്‍ എതിരെവന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലിരുന്ന കീര്‍ത്തന വാതില്‍ തുറന്ന് റോഡിലേക്കു തലകീഴായി വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബിടെക് ബിരുദ്ധത്തിനുശേഷം എംടെക് പഠനത്തിനായി രണ്ട് വര്‍ഷം മുമ്പാണു കീര്‍ത്തന കാനഡയിലേക്കു പോയത്. കഴിഞ്ഞ ആഴ്ച പഠനം പൂര്‍ത്തിയാക്കിയ കീര്‍ത്തനയ്ക്ക് പാര്‍ടൈം ജോലി ലഭിച്ചിരുന്നു.

മാതാവ്: കട്ടപ്പന വാഴവര അറുകുഴിയില്‍ പി. ബിന്ദു (നഴ്സ്, ഇസ്രായേല്‍). സഹോദരങ്ങള്‍: പ്രാര്‍ഥന എസ്. തോളൂര്‍, അര്‍ഥന എസ്. തോളൂര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x