Currency

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടരവയസുകാരി മരിച്ചു

സ്വന്തം ലേഖകന്‍Monday, June 10, 2019 4:23 pm
accide

ജുബൈല്‍: മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ദുബായ് സന്ദര്‍ശനം കഴിഞ്ഞു ജുബൈലിലേക്ക് റോഡ് മാര്‍ഗം മടങ്ങി വരുമ്പോള്‍ യുഎഇ അതിര്‍ത്തിയിലുള്ള സാല്‍വാക്ക് സമീപം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാര്‍ മറിയുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെ പുറത്തു വീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്. പെരുന്നാള്‍ അവധിക്കാലം ചിലവഴിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനും ആയി യുഎഇയില്‍ പോയതായിരുന്നു കുടുംബം.

ഷഫീഖ് തങ്ങള്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. അദ്ദേഹവും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം ദമ്മാമില്‍ ഖബറടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x