Currency

മലയാളി ഹാജിമാരുടെ ആദ്യ സംഘം 18 ന് പുറപ്പെടും

സ്വന്തം ലേഖകന്‍Sunday, August 18, 2019 1:58 pm
hajj-pil

മക്ക: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും. മുന്നൂറ് ഹാജിമാര്‍ നാളെ രാവിലെ എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങും. ഹജ്ജിന് മലയാളി ഹാജിമാരെല്ലാം വിമാനമിറങ്ങിയത് മദീനയിലാണ്. ഇവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ മക്കയിലെത്തിയത്.

ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. രാവിലെ 8.30നു ഗയിയിലേക്കായിരുന്നു ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. മലയാളികളുടെ അവസാന സംഘം മടങ്ങുക അടുത്ത മാസം രണ്ടിനാണ്.

മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ മടക്കം ഈ മാസം 19നാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഒരു ലക്ഷത്തി അറുപതിനായിരം ഹാജിമാരാണ് ഹജ്ജിനെത്തിയത്. ഇതില്‍ എഴുപത്തി നാലായിരം ഹാജിമാരാണ് ഇനി മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x