Currency

യുഎഇ യില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം Close

സ്വന്തം ലേഖകന്‍Wednesday, October 18, 2017 11:25 am

മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന്‍ എസ്.നായര്‍ക്ക് ആറര കോടി രൂപയാണു (പത്ത് ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. 1348 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

ദുബായ്: യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ 254 ാമത് സീരീസ് നറുക്കെടുപ്പിലാണ് മലയാളിക്ക് സമ്മാനം ലഭിച്ചത്. മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന്‍ എസ്.നായര്‍ക്ക് ആറര കോടി രൂപയാണു (പത്ത് ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. 1348 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സര്‍പ്രൈസ് നറുക്കെടുപ്പില്‍ മുഹമ്മദ് ഷബീറിന് ബിഎംഡബ്ല്യു എസ് 1000 ആര്‍ ആര്‍ സമ്മാനമായി ലഭിച്ചു. സെപ്തംബറില്‍ നടന്ന നറുക്കെടുപ്പില്‍ കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്കും ഒരു മാസം മുന്‍പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാന്‍ വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റിന് മുഹമ്മദ് അലി മുസ്തഫയ്ക്കും ഭാഗ്യം സമ്മാനം കൊണ്ടുവന്നിരുന്നു.

അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടി 6.4 കോടി രൂപ(3.67 ലക്ഷം ദിര്‍ഹം) എന്നിവര്‍ക്കും സമ്മാനം ലഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x