Currency

ലോകത്തെ ആദ്യത്തെ എയര്‍ലൈന്‍സ് സാറ്റ്‌ലൈറ്റ് സംവിധാനവുമായി മലേഷ്യ Close

സ്വന്തം ലേഖകന്‍Thursday, April 20, 2017 12:17 pm
Malaysia-Airlines

ക്വാലാലമ്പൂര്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് സാറ്റ്‌ലൈറ്റ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നു. ഇതിനായി എയറോണ്‍ കമ്പനിയുമായി ധാരണയില്‍ എത്തി കഴിഞ്ഞു. ധ്രുവപ്രദേശങ്ങള്‍ അടക്കമുള്ള തികച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ പറക്കുമ്പോഴും വിമാനങ്ങളെ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നത്. ഇതോടെ സാറ്റ്‌ലൈറ്റ് നിരീക്ഷണം ഏര്‍പ്പെടുത്തുന്ന ലോകത്തെ ആദ്യത്തെ എയര്‍ലൈന്‍സായി മലേഷ്യന്‍ എയര്‍ലൈന്‍സ് മാറും.

2014ല്‍ കാണാതായ യാത്രാവിമാനം എംഎച്ച് 370 യുടെ ദുരന്തത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനത്തെക്കുറിച്ച് മലേഷ്യന്‍ എയര്‍വേസ് ആലോചിക്കുന്നത്. അതേസമയം ഈ സംവിധാനം ഉള്‍പ്പെടുത്താന്‍ വിമാനങ്ങളില്‍ അധിക സൗകര്യത്തിന്റെ ആവശ്യമില്ലാത്തത് നടപടികള്‍ വേഗത്തിലാക്കുന്നു. നിലവില്‍ വിമാനങ്ങള്‍ പറക്കുന്ന പ്രദേശത്തെ പ്രാദേശിക എയര്‍ നാവിഗേഷന്‍ സേവനങ്ങളുടെ സഹായത്തിലാണ് നിരീക്ഷണം നടത്തുന്നത്. ഇത്തരം നാവിഗേഷന്‍ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളാണ് പ്രധാനമായും സാറ്റ്‌ലൈറ്റ് നിരീക്ഷണത്തിന്റെ പരിധിയില്‍പെടുക.

വ്യോമയാന ചരിത്രത്തിലെ ഉണങ്ങാത്ത മുറിപ്പാടായി അവശേഷിക്കുന്ന മലേഷ്യന്‍ വിമാന ദുരന്തം സംബന്ധിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഓസ്‌ട്രേലിയക്ക് തെക്ക് പടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് എംഎച്ച് 370 അപ്രത്യക്ഷമായതെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x