Currency

ഭക്ഷ്യമേഖലയിലെ തൊഴിലാളികള്‍ക്ക് വൈദ്യ പരിശോധന; ആഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ Close

സ്വന്തം ലേഖകന്‍Wednesday, January 15, 2020 2:32 pm
medical-check-up

ബഹ്‌റൈന്‍: ഭക്ഷ്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വൈദ്യ പരിശോധന ഏര്‍പ്പെടുത്തുന്ന നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആഗസ്റ്റ് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധമുള്ള ഭക്ഷ്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് നിര്‍ബന്ധിത വൈദ്യ പരിശോധന ഏര്‍പ്പെടുത്തുക. തൊഴിലാളികള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈദ്യപരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നത്. പകര്‍ച്ച വ്യാധികളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുവാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തിന് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x