കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഡിക്കല്‍ അവധി സര്‍ട്ടിഫിക്കറ്റിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. മെഡിക്കല്‍ അവധിക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന സംവിധാനം രാജ്യത്തെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവില്‍ വന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 15 മുതലാണ് സംവിധാനം പ്രാബല്യത്തില്‍ വന്നത്.
മെഡിക്കല്‍ അവധിയുമായി ബന്ധപ്പെട്ട പ്രിന്റ് ചെയ്ത പോപ്പറുകള്‍ ഇനി സ്വീകരിക്കില്ല. അതേസമയം, പ്രായമായവരില്‍ നിന്നും ഭിന്നശേഷിക്കാരില്‍നിന്നും അത്യാവശ്യഘട്ടത്തില്‍ പേപ്പര്‍ മെഡിക്കല്‍ ലീവ് അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും മേധാവികളെ ചുമതലപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.