Currency

ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ മലയാളം പഠിപ്പിച്ച് അമേരിക്കന്‍ പെണ്‍കുട്ടി

സ്വന്തം ലേഖകന്‍Thursday, May 16, 2019 7:24 pm
elisa
Garshom-Norway-IC

വാഷിങ്ടണ്‍: ലോകത്തെ ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് ഒരു അമേരിക്കന്‍ പെണ്‍കുട്ടി. എലിസ എന്ന അമേരിക്കന്‍ പെണ്‍കുട്ടിക്ക് കേരളത്തോടും മലയാളത്തോടുമുള്ള സ്‌നേഹമാണ് ഏലി-കുട്ടി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മുഴുവന്‍. അതേസമയം മാതൃഭാഷ സംസാരിക്കാന്‍ പുതുതലമുറ മടിച്ചു നില്‍ക്കുമ്പോള്‍ എലിസയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍.

മലയാളത്തിലെ ഒരോ വാക്കുകളും എഴുതിയും പറഞ്ഞും വരച്ചും പഠിപ്പിക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാണ്. ലോകത്തെ ഒട്ടുമിക്ക ഭാഷകളും പഠിക്കാനുള്ള വഴികള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാല്‍ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ശരിയായ സംവിധാനങ്ങളില്ല എന്ന് എലിസ പരാതിപ്പെടുന്നു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ അതിനൊരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ അമേരിക്കക്കാരി.

elisa2

രണ്ടുവര്‍ഷം കൊണ്ടാണ് എലിസ മലയാളം പഠിച്ചെടുത്തത്. വെറുതേ കിട്ടുന്ന സമയങ്ങളിലെല്ലാം കുട്ടികളുടെ പുസ്തകങ്ങള്‍ വായിക്കും. യുഎഇയിലെ തിയറ്ററുകളിലെത്തുന്ന മലയാള സിനിമകളെല്ലാം മുടങ്ങാതെ കാണും. അങ്ങനെ ഭാഷ പഠിക്കാനുള്ള ഒരവസരവും വിട്ടുകളയില്ല. ന്യൂമെക്സിക്കോയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ എലിസ നാലുവര്‍ഷമായി അജ്മാന്‍ അപ്ലൈഡ് ടെക്നോളജി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. മലയാളത്തിനോടുള്ള പ്രണയം മൂത്ത് ജീവിത പങ്കാളിയായി കണ്ടെത്തിയതും മലയാളിയെത്തന്നെ.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊച്ചി കണ്ടനാട്ട് വീട്ടില്‍ അര്‍ജുനുമായുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. എന്തായാലും എലിസയുടെ മലയാളം പഠനം സൂപ്പറാണെന്നാണ് എലിക്കുട്ടിയെന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പിന്തുടരുന്നവരെല്ലാം പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x