Currency

ഒമാനില്‍ പുരുഷന്‍മാര്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പരിശീലനം

സ്വന്തം ലേഖകന്‍Thursday, January 3, 2019 4:57 pm
vehicle
XGCUAdvt-750x80

മസ്‌കത്ത്: ഒമാനില്‍ പുരുഷന്‍മാര്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പരിശീലനം നടത്തുന്നതിനുള്ള സംവിധാനം പ്രാബല്യത്തില്‍. നിയമ മാറ്റം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിത് ബിഗേ. ജന. ഡോ. മുഹമ്മദ് ബിന്‍ അവാദ് അല്‍ റവാസ് പറഞ്ഞു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്താനും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാനും സാധിക്കും. എന്നാല്‍, മാന്വല്‍ വാഹനങ്ങളില്‍ പരിശീലനം ആവശ്യമായവര്‍ക്ക് ഇതും ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഡ്രൈവിംഗ് പരിശീലകരുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുരുഷന്‍മര്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തില്‍ വരുന്നത്.

പരിശീലകര്‍ക്കും പരിശീലനം തേടുന്നവര്‍ക്കും കൂടുതല്‍ ഗുണകരമാകുന്ന മാറ്റമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഡ്രൈവിംഗ് പരിശീലനത്തിനെത്താന്‍ പ്രേരകമാകും. നഎളുപ്പത്തില്‍ ലൈസന്‍സ് നേടാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഇനി പരിശീലനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകര്‍ പറഞ്ഞു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x