Currency

ഓസ്‌ട്രേലിയയില്‍ മിനിമം വേതനം കൂട്ടി; മൂന്ന് ശതമാനത്തിന്റെ വര്‍ധനവ്

സ്വന്തം ലേഖകന്‍Thursday, May 30, 2019 8:21 pm
wage

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ മിനിമം വേതനത്തില്‍ വര്‍ധനവ്. മിനിമം വേതനത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവാണ് ഫെയര്‍വര്‍ക്ക് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന 2.2 മില്യണ്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടാണ് ഈ വര്‍ദ്ധനവ്. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പള നിരക്കില്‍ ജോലിചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ 21.60 ഡോളര്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം 3.5 ശതമാനം വര്‍ദ്ധനവ് അതായത് ആഴ്ചയില്‍ 24.30 ഡോളര്‍ വര്‍ദ്ധനവാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും കുറഞ്ഞ വര്‍ദ്ധനവ് മാത്രമാണ് ഈ വര്‍ഷം നല്‍കിയിരിക്കുന്നതെന്ന് കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ഇയയിന്‍ റോസ് പറഞ്ഞു.

ആഴ്ചയില്‍ 43 ഡോളര്‍ അഥവാ ആറ് ശതമാനം വര്‍ദ്ധനവാണ് യൂണിയന്‍ ആവശ്യപ്പെട്ടത്. വാണിജ്യ സ്ഥാപനങ്ങളാകട്ടെ രണ്ട് ശതമാനം വര്‍ദ്ധനവിനും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x