Currency

കുവൈത്തില്‍ വിദേശികള്‍ക്ക് പ്രസവ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചത് പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Thursday, October 10, 2019 12:31 pm
maternity

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് പ്രസവ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. സ്വാഭാവിക പ്രസവത്തിനുള്ള ഫീസ് 50 ദീനാറില്‍ നിന്ന് 100 ദീനാറും സിസേറിയന് 150 ദീനാറുമാണ് വര്‍ധിപ്പിച്ചത്. പ്രസവത്തിനായി അഡ്മിറ്റ് ചെയ്യുന്നതിനുള്ള മുറി വാടകയും ഇരട്ടി ആക്കിയിട്ടുണ്ട്. നേരത്തെ പ്രതിദിനം 50 ദീനാര്‍ ആയിരുന്നു മുറിവാടക. ആരോഗ്യമന്ത്രി ഡോ ബസ്സില്‍ അസ്സ്വബാഹ് ആണ് വിദേശികളുടെ പ്രസവ ചികിത്സാ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

സോനാര്‍ പരിശോധന, ലാബ് പരിശോധനകള്‍, മരുന്നുകള്‍ മുതലായവക്ക് വേറെ ഫീസ് നല്‍കേണ്ടതില്ല. മരുന്ന്, ചികിത്സാ ഉപകരണങ്ങള്‍, ജീവനക്കാരുടെ വേതനം എന്നീ ഇനങ്ങളില്‍ മന്ത്രാലയത്തിന്റെ ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് പറഞ്ഞു.

സ്വകാര്യമേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശികള്‍ക്കുള്ള ചികിത്സാ നിരക്കുകള്‍ ഇപ്പോഴും കുറവാണെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഘട്ടംഘട്ടമായി ഒരോ മേഖലകളിലും ഫീസ് വര്‍ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x