Currency

തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രാലയം

സ്വന്തം ലേഖകന്‍Thursday, May 2, 2019 1:00 pm
wrk
GCU Matter

ദോഹ: സൂര്യാതപം മുതല്‍ കടുത്ത മാനസിക സമ്മര്‍ദത്തിനു വരെ ഇടയാക്കാവുന്ന ചൂടുകാലത്തേക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നതായി ഭരണവികസന, തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം. മേയ് മുതല്‍ സെപ്റ്റംബര്‍ പകുതിവരെയാണ് ഖത്തറില്‍ കടുത്ത ചൂട് അനുഭവപ്പെടുക. മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പുസ്തകവും മന്ത്രാലയം പ്രസിദ്ധീകരിക്കുന്നുണ്ട്. തുറസായ തൊഴിലിടങ്ങളിലെ ജോലിക്കാരെ കൊടും ചൂടില്‍ നിന്നു സംരക്ഷിക്കാന്‍ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ)യുമായി ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങളെന്ന് തൊഴില്‍ മന്ത്രി യൂസഫ് ബിന്‍ മുഹമ്മദ് അല്‍ ഒത്മാന്‍ ഫഖ്റൂ പറഞ്ഞു.

കാര്‍ഷിക, വ്യാവസായിക, നിര്‍മാണ മേഖലകളില്‍ പരമാവധി ഉല്‍പാദനക്ഷമത ലഭിക്കാന്‍ തൊഴിലിട സുരക്ഷ ഉറപ്പാക്കണമെന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്. തൊഴിലിട അപകടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഖത്തര്‍ സമഗ്രപദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ തൊഴിലിട സുരക്ഷാമാസമായാണ് ഖത്തര്‍ ആചരിച്ചത്. അപകടങ്ങളില്‍ തൊഴിലാളികള്‍ മരിക്കുന്നതും പരുക്കേല്‍ക്കുന്നതും പരമാവധി ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ ഖത്തര്‍ സ്വീകരിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ ഡയറക്ടര്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.

തൊഴിലിടങ്ങളിലെ അപകടമരണം ഒരുലക്ഷത്തിന് ഒന്ന് എന്ന തോതിലേക്കു കുറച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഖത്തര്‍. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും അവര്‍ക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നുണ്ടെന്നും ഐഎല്‍ഒയുടെ രാജ്യാന്തര നിലവാര നിര്‍ണയ സമിതി ഓഫിസും അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x