Currency

മത്സരത്തിനിടെ സൗന്ദര്യ റാണിയുടെ മുടി ആളിക്കത്തി; വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകന്‍Monday, December 31, 2018 1:58 pm
Playfire
Garshom-Norway-IC

കലബാര്‍: നൈജീരിയയിലെ കലബാറില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയും കോംഗോ സുന്ദരി ഡോര്‍കാസ് കസിന്‍ഡെയുടെ മുടിയ്ക്ക് തീ പിടിയ്ക്കുകയായിരുന്നു.

മുടിയില്‍ തീ പിടിച്ചയുടനെ അവതാരകന്‍ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ കസിന്‍ഡെയെ രക്ഷിച്ചു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x