ജിദ്ദ: ജിദ്ദ ന്യൂ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് അഞ്ച് സ്ഥലങ്ങളിലേക്ക് കൂടി സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ഈ മാസം ഏഴ് മുതല്‍ ബീഷ, റഫാഹ, അല്‍ജൗഫ്, ഹാഇല്‍, വാദി ദവാസിര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. ഇതോടെ പുതിയ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്ഥലങ്ങളുടെ എണ്ണം 19 ആകും.
കഴിഞ്ഞ ദിവസമാണ് ജീസാന്, ശറൂറ, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് ആരംഭിച്ചത്. ഘട്ടങ്ങളായി മുഴുവന്‍ ആഭ്യന്തര സര്‍വീസുകളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റാനാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.