Currency

സൂപ്പര്‍മാന്‍ സ്‌റ്റൈലില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസ പ്രകടനം, വീഡിയോ Close

സ്വന്തം ലേഖകന്‍Friday, December 15, 2017 9:17 am
PlayMOTORCYCLIST-ARRESTED

സാഹസികത ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരുമാണ് മിക്കവരും. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ആരും ബോധവാന്മാരല്ല. അപകടം സംഭവിച്ച് കഴിഞ്ഞ് വിഷമിച്ചിട്ട് കാര്യവുമില്ല. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബ്രസീലിലെ ആനാപോളിസിലുള്ള ഒരു തിരക്കേറിയ ഹൈവേയില്‍ ഇരുപത്തിരണ്ടുകാരനായ യുവാവ് തന്റെ ഇരുചക്രവാഹനത്തില്‍ അഭ്യാസം നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

വാഹനത്തില്‍ കിടന്നുകൊണ്ട് ഒരു കൈ ഉപയോഗിച്ച് മാത്രം ഹാന്‍ഡിലില്‍ പിടിച്ച് അമിതവേഗതയില്‍ യുവാവ് പായുകയായിരുന്നു. സമീപമുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പറയപ്പെടുന്നു.

സംഭവമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യ്തു. അതേസമയം യുവാവിന്റെ കൈവശം ലൈസന്‍സോ വാഹനത്തിന്റെ മതിയായ രേഖകളോ ഇല്ലായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x