Currency

മുംബൈ എയര്‍പോര്‍ട്ട് റണ്‍വേ നവംബര്‍ 1 മുതല്‍ അഞ്ച് മാസത്തേക്ക് അടച്ചിടും

സ്വന്തം ലേഖകന്‍Monday, September 30, 2019 1:55 pm
runway

മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അഞ്ച് മാസത്തേയ്ക്ക് അടച്ചിടും. റണ്‍വേയുടെ കാര്‍പ്പെറ്റിംഗ് പണികള്‍ക്ക് വേണ്ടിയാണ് അടച്ചിടുന്നത്. ഇതോടെ നിരവധി വിമാനങ്ങളുടെ സര്‍വ്വീസുകള്‍ പുനക്രമീകരിക്കുകയും, വഴി തിരിച്ചുവിടുകയും, ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.

മണിക്കൂറില്‍ 46 ഫ്‌ലൈറ്റുകളെങ്കിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേയാണ് 2019 നവംബര്‍ 1 മുതല്‍ 2020 മാര്‍ച്ച് 28 വരെ അടച്ചിടുന്നത്. രാവിലെ 9 നും വൈകിട്ട് 5.30 നും ഇടയില്‍ കൊമേഴ്യല്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. അതിനാല്‍, വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സെക്കന്‍ഡറി റണ്‍വേയിലേക്ക് മാറ്റും, ഇവിടെ മണിക്കൂറില്‍ 36 വിമാനങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ.

മുംബൈ വിമാനത്താവളത്തില്‍ പ്രാഥമിക റണ്‍വേയുടെ നവീകരണത്തെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് തന്നെ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ അത് അനുസരിച്ച് കമ്പനികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ തയാറാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റവും മികച്ച യാത്രാ സീസണ്‍ ആയതിനാല്‍ 2019 നവംബര്‍ മുതല്‍ 2020 ജനുവരി വരെ പ്രധാന റണ്‍വേ അടച്ചിടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മുംബൈ മേഖലയിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് കാരണമായേക്കും. യാത്രാ സീസണ്‍ ആയതിനാലും സീറ്റുകളുടെ കുറവുമായിരിക്കും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമാകുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x