Currency

മസ്‌കത്ത് വിമാനത്താവളത്തില്‍ പുതിയ സുരക്ഷാ സംവിധാനം Close

സ്വന്തം ലേഖകന്‍Tuesday, July 16, 2019 2:38 pm
airport

മസ്‌കത്ത്: ഡ്രോണുകളുടെയും, റേഡിയോഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും സാന്നിധ്യം കണ്ടെത്താന്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം സ്ഥാപിക്കുന്നു. വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവര്‍ത്തനക്ഷമമായ ഡ്രോണ്‍ ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകും മസ്‌കത്തിലേത്.

ജര്‍മന്‍ കമ്പനിയായ ആരോണിയ എ.ജി.ആര്‍ ആന്റ് എന്‍ ഖിംജിയും (A.G.R & N Khimji) സംയുക്തമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒമാന്‍ വിമാനത്താവള കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അയ്മന്‍ ബിന്‍ അഹമ്മദ് അല്‍ ഹൊസ്‌നിയും രമേഷ് കിംജിയും ഒപ്പുവെച്ചു.

വിവിധ തരംഗ ദൈര്‍ഘ്യങ്ങളിലുള്ള ഒന്നിലധികം ഡ്രോണുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താന്‍ ഈ സംവിധാനത്തിന് കഴിയും. സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനായി ലോങ്‌റേഞ്ച് കാമറകളും സംവിധാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ഭദ്രതയും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x