Currency

സ്ത്രീകള്‍ക്ക് ഒറ്റക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍Monday, January 1, 2018 10:09 am
hajj
XGCUAdvt-750x80

ന്യൂഡല്‍ഹി: ഹജ്ജിന് സഹായിയായി സ്ത്രീകള്‍ പുരുഷനെ ഒപ്പം കൂട്ടണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മുസ്ലീം സ്ത്രീക്ക് ഹജ്ജിന് പോകണമെങ്കില്‍ രക്ഷാധികാരി വേണമെന്നുള്ള നിയമത്തില്‍ മാറ്റം വരുത്തിയതിലൂടെ 1300 പേരാണ് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ അപേക്ഷിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് എടുത്തുകളഞ്ഞതിലൂടെ മുസ്ലീം സ്ത്രീകള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന കഷ്ടതകള്‍ക്കും ബുദ്ധമുട്ടുകള്‍ക്കും അറുതി വരുമെന്നും ഹജ്ജിലും മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിട്ടുവെന്നും, ഇതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒറ്റയയ്ക്ക് പോകുവാന്‍ അപേക്ഷ നല്‍കുന്ന എല്ലാ സ്ത്രീകള്‍ക്കും ഹജ്ജിനു പോകാനുള്ള അനുവാദം നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം കൊടുത്തിട്ടള്ളതായി പ്രധാനമന്ത്രി പറഞ്ഞു. പൊതുവെ ഹജ്ജ് യാത്രയ്ക്ക് നറുക്കിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റയ്ക്ക് പോകാന്‍ അപേക്ഷ നല്‍കുന്ന സ്ത്രീകളെ ഈ നറുക്കെപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവസരം നല്‍കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x