Currency
Jacobz Intl LCC

ഇന്‍ഷുറന്‍സ് സര്‍വേകള്‍ക്കും ഇനി സൗദിയില്‍ സ്ത്രീകള്‍

സ്വന്തം ലേഖകന്‍Wednesday, February 7, 2018 12:17 pm
female-employees

റിയാദ്: സൗദിയില്‍ അപകടങ്ങളെ തുടര്‍ന്നു വാഹനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ നിയോഗിച്ചിട്ടുളള നജം ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനിയില്‍ വനിതകളെ നിയമിക്കുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

ട്രാഫിക് വകുപ്പിന് വേണ്ടി അപകടങ്ങളില്‍ വാഹനങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നത് നജം കമ്പനിയാണ്. അപകടസ്ഥലങ്ങളില്‍ നജം ഉദ്യോഗസ്ഥരെത്തി വാഹനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തരീമാനിച്ചതോടെ നാശനഷ്ടം കണക്കാക്കുന്ന ഉദ്യോഗസ്ഥരില്‍ വനിതകളെയും ഉള്‍പ്പെടുത്തും. ഇതിനായി സ്വദേശികളായ ബിരുദ ധാരികളായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു.

ഇന്‍ഷുറന്‍സ് പോളിസിയുളള വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ നജം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തുകയോ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയോ ചെയ്യും. അപകടം സംബന്ധിച്ച് ടോള്‍ഫ്രീ നമ്പരില്‍ അറിയിച്ചാല്‍ ഏറ്റവും അടുത്തുളള ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്തെത്തും. നജം കമ്പനിയിലെ ഓഫീസുകളില്‍ നിലവില്‍ 250 വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ നടത്തി നഷ്ടം കണക്കാക്കുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാണ് വനിതകളെ നിയമിക്കുന്നതെന്ന് നജം ഇന്‍ഷുറന്‍സ് വകുപ്പ് മേധാവി നീയര്‍ ഹാനി ദഹാന്‍ പറഞ്ഞു.


PARADISE compressed

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x