Currency

സൗദിയിലെ പാഠ്യപദ്ധതിയില്‍ മാറ്റം; കല-സാംസ്‌കാരികം എന്നിവ ഉള്‍പ്പെടുത്തും

സ്വന്തം ലേഖകന്‍Saturday, November 9, 2019 12:30 pm
school-syllabus

റിയാദ്: കലയും സംസ്‌കാരവും ഉള്‍പ്പെടുത്തി സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരിക്കും. സംഗീതം, കല, നാടകം തുടങ്ങിയവ ഇനിമുതല്‍ സൗദി വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. ഇതിനായി സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.

പൊതു- സ്വകാര്യ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ സംസ്‌കാരവും കലയും ഉള്‍പ്പെടുത്തുന്നതില്‍ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതായിരുന്നു കൂടികാഴ്ച. രാജ്യത്തിന്റെ തന്ത്രപരമായ പൊതു ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായമാണ് കരാര്‍. ഇത് സംബന്ധിച്ച പ്രാഥമിക കരാറിലാണ് ഇരു മന്ത്രാലങ്ങളും തമ്മില്‍ ഒപ്പുവെച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കലാ-സാംസ്‌കാരിക പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള ചുമതല സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്നതും പ്രാരംഭ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുവാനും ഇരു മന്ത്രാലയങ്ങളും തമ്മില്‍ ധാരണയായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x