Currency

പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയില്‍ ഒമാനില്‍ നിയന്ത്രണം

സ്വന്തം ലേഖകന്‍Saturday, September 1, 2018 4:05 pm
muscat
XGCUAdvt-750x80

ഒമാന്‍: പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയില്‍ ഒമാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ചില സാധനങ്ങള്‍ കയറ്റിയയക്കുന്നതിന് ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വിസസ് ഹോള്‍ഡിങ് കമ്പനിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

സെപ്റ്റംബര്‍ രണ്ട് മുതല്‍ പുതിയ നിയമം പ്രാബല്ല്യത്തില്‍ വരും. ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികള്‍, ലെഡ് മോള്‍ഡുകള്‍, ഉപയോഗിച്ച ടയറുകള്‍, എല്ലാതരത്തിലുമുള്ള ഉപയോഗിച്ച ഓയിലുകള്‍, ഉപയോഗിച്ച പാചക എണ്ണ, ഇലക്ട്രോണിക്, ആന്റ് ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍, പഴയ കാനുകള്‍, അലൂമിനിയം-ലോഹ അവശിഷ്ടങ്ങള്‍, എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍, എല്ലാ തരത്തിലുമുള്ള പേപ്പര്‍ മാലിന്യങ്ങള്‍, കാര്‍ഡ് ബോര്‍ഡുകള്‍ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം.

പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി ചേര്‍ന്നാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തുന്നത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x