Currency

ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കും അജ്മാനിലേക്കും യാത്ര സുഗമമാക്കാന്‍ പുതിയ ബസുകള്‍

സ്വന്തം ലേഖകന്‍Wednesday, August 21, 2019 12:53 pm
bus-route

ദുബായ്: ഷാര്‍ജയിലേക്കും അജ്മാനിലേക്കുമുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ നാല് പുതിയ ഇന്റര്‍സിറ്റി ബസുകളുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 11 വരെ ഈ ബസുകള്‍ ഉണ്ടാകുമെന്നതിനാല്‍ അതിരാവിലെ പുറപ്പെടുന്നവര്‍ക്കും ജോലിയും സന്ദര്‍ശനങ്ങളും കഴിഞ്ഞ് വൈകി മടങ്ങുന്നവര്‍ക്കും അനുഗ്രഹമാകും പുതിയ സര്‍വീസുകള്‍.

പുതിയ ബസ് നമ്പറുകളും റൂട്ടും:

E311 റാഷിദീയ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ ജുബൈല്‍ ബസ് സ്‌റ്റേഷനിലേക്ക്

E315 ഇത്തിസലാത്ത് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ മുവൈലാ ബസ് സ്‌റ്റേഷനിലേക്ക്

E316 റാഷിദീയ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് റോഡ് അല്‍ നൂഫ് ഇന്റര്‍ചേഞ്ചിലേക്ക്

E411 ഇത്തിസലാത്ത് മെട്രോ സ്‌റ്റേഷനില്‍ നിന്ന് അജ്മാന്‍ ബസ് സ്‌റ്റേഷനിലേക്ക്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x