Currency

വിദേശ തൊഴിലാളികള്‍ക്കായി ഷാര്‍ജയില്‍ നൂതന സംവിധാനങ്ങളോടെ ഷോപ്പിങ് മാള്‍ Close

സ്വന്തം ലേഖകന്‍Monday, October 28, 2019 1:26 pm
mall

ഷാര്‍ജ: ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികള്‍ക്കു മാത്രമായി സജയില്‍ നൂതന സംവിധാനങ്ങളോടെ ഷോപ്പിങ് മാള്‍ വരുന്നു. ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. എമിറേറ്റിലെ 70% തൊഴിലാളികളും താമസിക്കുന്ന മേഖലയായതിനാലാണ് സജ തിരഞ്ഞെടുത്തത്. മാളിന്റെ 80% നിര്‍മാണവും പൂര്‍ത്തിയായി.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മാള്‍ നിര്‍മിക്കുന്നതെന്ന് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സലിം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു.

2014ലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. 2 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ ഉയരുക. തൊഴില്‍ സമയം കഴിഞ്ഞാല്‍ ഒരുമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന കേന്ദ്രം കൂടിയാകും ഇത്. ഉല്ലാസ മേഖലകളും ഭക്ഷണശാലകളും ഉണ്ടാകും. 88 കടകള്‍ ഉള്‍ക്കൊള്ളുന്നതാണ് മാള്‍. 1,000 പേര്‍ക്ക് ഇരിക്കാവുന്ന 2 സിനിമാശാലകള്‍, ആശുപത്രി എന്നിവയും ഇതോട് അനുബന്ധിച്ചുണ്ടാകും. സജ വ്യവസായ മേഖലയ്ക്കും ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിനും ഇടയില്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള വന്‍ പദ്ധതിയും വിഭാവനം ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x