Currency

ഓസ്ട്രേലിയന്‍ ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിന് രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍

സ്വന്തം ലേഖകന്‍Friday, December 28, 2018 12:15 pm
australia
Garshom-Norway-IC

വിക്ടോറിയ: ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവര്‍ പ്രധാന നഗരങ്ങളിലേക്ക് പോകുന്നതിന് പകരം ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍ പ്രഖ്യാപിച്ചു. ഇതിലൂടെ എംപ്ലോയര്‍മാര്‍ക്ക് വിദേശ തൊഴിലാളികളെ ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലേക്ക് എളുപ്പം സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. ഡെസിഗ്‌നേറ്റഡ് ഏരിയാസ് മൈഗ്രേഷന്‍ എഗ്രിമെന്റ്സ് (ഡിഎഎംഎ) എന്നാണിത് അറിയപ്പെടുന്നത്.

നിലവില്‍ രണ്ട് റീജിയണുകളിലേക്കാണ് വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയയിലെ വാര്‍നാംബൂല്‍ റീജിയന്‍ എന്നിവിടങ്ങളിലേക്കുള്ള വിസകളാണിവ. രാജ്യത്തെ റീജിയണല്‍ ഏരിയകളില്‍ ജീവിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പിആറിലേക്കുള്ള വഴി തുറന്നിടുന്ന വിസകളാണിവയെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ വ്യക്തമാക്കി. നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നിവിടങ്ങളിലെ തൊഴിലുടമകള്‍ക്ക് സബ്ക്ലാസ് 482 വിസയിലൂടെ വിദേശ തൊഴിലാളികളെ കൊണ്ട് വരാനാവുമെന്നാണ് അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x