Currency

ആശ്രിത വിസ: കുറഞ്ഞ ശമ്പളം 500 ദിനാറായി ഉയര്‍ത്തി Close

സ്വന്തം ലേഖകന്‍Sunday, August 25, 2019 12:12 pm
kuwait0

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശ്രിത വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 500 ദീനാറായി ഉയര്‍ത്തി. നേരത്തെ 450 ദിനാറായിരുന്നു വിദേശികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധി. നഴ്‌സുമാര്‍ ഉള്‍പ്പെടെ പതിനാലോളം തസ്തികളിലുള്ളവരെ ശമ്പള പരിധി നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവനസുരിച്ച് 500 ദിനാറില്‍ കുറഞ്ഞ ശമ്പളക്കാര്‍ക്കു കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനാവില്ല. നിലവില്‍ ആശ്രിത വിസയില്‍ കഴിയുന്നവരുടെ താമസരേഖ പുതുക്കാനും പുതിയ പരിധി ബാധകമാണ്.

എന്നാല്‍ ഇത്തരം കേസുകളില്‍ താമസ രേഖ പുതുക്കാനും അപേക്ഷ നിരാകരിക്കാനുമുള്ള വിവേചനാധികാരം താമസകാര്യ വകുപ്പ് മേധാവിക്കായിരിക്കും. ഡോക്റ്റര്‍ എന്‍ജിനീയര്‍ തുടങ്ങി പതിനാലോളം തസ്തികളെ ശമ്പള പരിധി നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട് സര്‍ക്കാര്‍ മേഖലയിലെ ഉപദേശകന്‍, ജഡ്ജി, പ്രോസിക്യൂട്ടര്‍, നിയമ വിദഗ്ധന്‍, നിയമ ഗവേഷകന്‍, ഫാര്‍മസിസ്റ്റ്, പ്രഫസര്‍, പ്രിന്‍സിപ്പള്‍, വിദ്യാഭ്യാസ ഡയറക്ടര്‍, ടീച്ചര്‍, പള്ളി ഇമാം, ഖത്തീബ്, ബാങ്കു വിളിക്കാരന്‍, ലൈബ്രേറിയന്‍, നഴ്‌സിങ് അതോറിറ്റി സ്റ്റാഫ്, നഴ്‌സ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍, പൈലറ്റ് എയര്‍ ഹോസ്റ്റസ് തുടങ്ങിയ തസ്തികള്‍ക്കാണ് ഇളവുള്ളത്.

ഇതോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ മേഖലയിലെ മനഃശാസ്ത്ര വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, കായിക പരിശീലകര്‍, കായിക താരങ്ങള്‍, ശ്മശാനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ഇളവുണ്ട് ഇത്തരകകര്‍ക്കു 500 ദിനാര്‍ ശമ്പളമില്ലെങ്കിലും കുടുംബത്തെ കൊണ്ടുവരാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x