Currency

ഇന്ത്യന്‍ അസോസിയേഷനുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പുതിയ നിയമങ്ങള്‍

സ്വന്തം ലേഖകന്‍Monday, October 1, 2018 2:24 pm
indian assosiation
XGCUAdvt-750x80

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എംബസി രജിസ്‌ട്രേഷന് ചുരുങ്ങിയത് 500 മുതിര്‍ന്ന അംഗങ്ങള്‍ വേണമെന്നാണ് പ്രധാന നിര്‍ദേശം. ഇവര്‍ രജിസ്റ്റര്‍ ചെയ്ത മറ്റു സംഘടനകളില്‍ അംഗമാവാനും പാടില്ല.

രണ്ട് വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടനകള്‍ക്ക് മൂന്നുവര്‍ഷത്തേക്കാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുക. ജില്ലാ, താലൂക്ക്, സിറ്റി അസോസിയേഷനുകള്‍ റെസിഡന്റ് അസോസിയേഷനുകള്‍ അലുംനി കൂട്ടായ്മകള്‍ എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ നല്‍കില്ല. ഇന്ത്യന്‍ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, വ്യാപാരികള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരുടെ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കും. അപേക്ഷകള്‍ പരിഗണിച്ച ശേഷം എംബസിയുടെ വിവേചനാധികാരത്തോടെയാണ് ഓരോന്നിനും അംഗീകാരം നല്‍കുക.

സാമൂഹിക സംഘടനകള്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളില്‍ കേന്ദ്രീകരിച്ചാവണമെന്നും പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എഴുതപ്പെട്ട ഭരണഘടനയും ബൈലോയും നിര്‍ബന്ധമാണ്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ റിപ്പോര്‍ട്ട് സൂക്ഷിക്കണം. ജനാധിപത്യ രീതിയില്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഭാരവാഹികള്‍ മാറണം. കുവൈത്തിലെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം.

ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ സംഘടനയുടെ സാന്നിധ്യത്തിനും പ്രവര്‍ത്തനത്തിനുമുള്ള സാക്ഷ്യം മാത്രമാണെന്നും, പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഭാരവാഹികള്‍ക്കായിരിക്കുമെന്നും എംബസി വ്യക്തമാക്കി. പുതിയ മാനദണ്ഡം അനുസരിച്ച് അംഗീകാരമുള്ള സംഘടനകളുടെ പട്ടിക വെട്ടിക്കുറച്ചിട്ടുണ്ട്. എംബസി വെബ്‌സൈറ്റ് പ്രകാരം ഇപ്പോള്‍ 69 സംഘടനകള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം 250ന് മുകളില്‍ സംഘടനകള്‍ ഉണ്ടായിരുന്നു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x