ഷാര്‍ജ: കല്‍ബ പട്ടണത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ഹൈവേകളിലെ വേഗപരിധി കുറച്ചു. മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയാണ് വേഗപരിധി കുറച്ചിരിക്കുന്നത്. 20 കിലോമീറ്റര്‍ ആനൂകൂല്യം ഈ റോഡിലും ഉണ്ടാകും. മണിക്കൂറില്‍ 101 കീലോമീറ്റര്‍ വേഗതയില്‍ പായുന്ന വാഹനത്തെ റഡാര്‍ പിടികൂടും. മലീഹയില്‍ നിന്ന് ആരംഭിക്കുന്ന പുതിയ വാദി അല്‍ ഹെലോ റിങ് റോഡിലും ഇതേ വേഗപരിധിയായിരിക്കും.
റോഡുകളില്‍ വേഗപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പാതകള്‍ അപകട രഹിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേഗപരിധി ലംഘിച്ച് പായുന്ന വാഹനങ്ങളെ പിടികൂടാന്‍ പതിവ് റഡാറുകള്‍ക്ക് പുറമെ, താല്‍ക്കാലിക റഡാറുകളും സ്ഥാപിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.