Currency

പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി സൗദിയില്‍ പ്രസിദ്ധീകരിച്ചു Close

സ്വന്തം ലേഖകന്‍Sunday, September 9, 2018 11:19 am
traffic

റിയാദ്: പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി സൗദിയില്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാറിന്റെ ഔദ്യോഗിക ബുള്ളറ്റിനായ ഉമ്മുല്‍ ഖുറാ പത്രത്തിലൂടെയാണ് പരിഷ്‌കരണങ്ങള്‍ പുറത്തുവിട്ടത്. ട്രാഫിക് നിയമലംഘന പിഴ പലതും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് എറിയല്‍, ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയില്‍ പതുക്കെ വാഹനം ഓടിക്കല്‍, കാലവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച വാഹനം ഓടിക്കല്‍ എന്നിവ പിഴയുള്ള കുറ്റങ്ങളാണ്. ഇവക്ക് 300 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. ഡ്രൈവിങ് പരിശീലനം, പുതിയ ഡ്രൈവിങ് ലൈസന്‍സ്, അപകടം എന്നിവയിലെ നടപടികളും പരിഷ്‌കരിച്ച ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x