Currency

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ ജനസംഖ്യ കുറയുന്നു

സ്വന്തം ലേഖകന്‍Monday, April 22, 2019 8:04 pm
popu
GCU Matter

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ ജനസംഖ്യയില്‍ ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായി യു.എസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 2018 ജൂലൈയില്‍ 84 ലക്ഷമാണ് ന്യൂയോര്‍ക്കിലെ ജനസംഖ്യ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് .47 ശതമാനം കുറവ്. 2017 ല്‍ ജനസംഖ്യയില്‍ ഏഴായിരം പേരുടെ വര്‍ധന ഉണ്ടായി എന്നായി കണക്കാക്കിയിരുന്നത്. പക്ഷേ, പുന:പരിശോധനയില്‍ 38000 പേരുടെ കുറവാണ് ഉണ്ടായതെന്നു തെളിഞ്ഞു. തലേ വര്‍ഷത്തെ അപേക്ഷിച്ച് .45 ശതമാനം കുറവാണിത്.

കഴിഞ്ഞ ഒരു ദശകക്കാലത്ത് പുതിയതായി എത്തിയ യുവജനങ്ങളാണ് നഗരത്തിലെ ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാക്കിയിരുന്നത്. ഇപ്പോള്‍ ആ ഒഴുക്ക് കുറഞ്ഞിരിക്കുന്നു. ന്യൂയോര്‍ക്കിലെ അഞ്ച് കൗണ്ടികളിലായി (ബോറോ) കഴിഞ്ഞ ഒരു ദശകക്കാലത്ത് 2.7 ശതമാനം ജനങ്ങളുടെ വര്‍ധനയുണ്ടായി.

അമേരിക്കയിലെ മറ്റു പല പ്രമുഖ നഗരങ്ങളിലും ജനംസഖ്യ കുറഞ്ഞു വരികയാണ്. ലോസാഞ്ചലസില്‍ .1 ശതമാനം കുറഞ്ഞപ്പോള്‍, ഷിക്കാഗോയില്‍ .2 ശതമാനം കുറവാണുണ്ടായത്. പിറ്റ്സബര്‍ഗ്, ക്ലീവ്ലാന്‍ഡ് എന്നിവിടങ്ങളിലും സ്ഥിതി ഭിന്നമല്ല. ലോസാഞ്ചലസ്, ലോങ് ബീച്ച്, പാസഡീന തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുന്ന, രാജ്യത്തെ ഏറ്റവും വലിയ കൗണ്ടിയായ ലോസാഞ്ചലസില്‍ .1 ശതമാനം കുറഞ്ഞ് 10.10 മില്യണ്‍ ആയി. അന്താരാഷ്ട്ര കുടിയേറ്റത്തില്‍ മാന്ദ്യത ഉണ്ടായതും, ഇവിടം വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായയതുമാണ് ഇതിനു കാരണം.

ന്യൂയോര്‍ക്കിലെ അഞ്ച് കൗണ്ടികളില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് ഒഴിച്ചുള്ള എല്ലാ കൗണ്ടികളിലും 2017, 2018 വര്‍ഷങ്ങളില്‍ ജനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x