Currency

ഗതാഗത നിയമലംഘന ചട്ടങ്ങളില്‍ മാറ്റമില്ലെന്ന് ഗതാഗത വകുപ്പ് Close

സ്വന്തം ലേഖകന്‍Wednesday, September 12, 2018 1:04 pm
traffic violation

ദോഹ: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലോ ഗതാഗത നിയമലംഘന നിയമങ്ങളിലോ മാറ്റമില്ലെന്ന് വകുപ്പ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളെയും അഭ്യൂഹങ്ങളെയും സംബന്ധിച്ച് പൊതുജനങ്ങളുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

ഇത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെയും ഗതാഗത വകുപ്പിന്റെയും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ ശ്രമിക്കണമെന്നും ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.

ഒരു അടിസ്ഥാനവുമില്ലാതെ ഗതാഗത നിയമലംഘനങ്ങള്‍ ഭേദഗതി ചെയ്തത് സംബന്ധിച്ച് ഒരാള്‍ വിശദീകരിക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ നിന്നെടുത്ത് ചില ട്വിറ്റര്‍ ഉപഭോക്താക്കള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങള്‍ ഗതാഗതവകുപ്പിനോടാവശ്യപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x