ദോഹ: പൗരന്മാരുടെ മേല്‍ പുതിയ നികുതി ചുമത്തപ്പെട്ടിരിക്കുന്നുവെന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് അധികൃതര്‍. ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇത് സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടില്‍ ‘എല്ലാ പൗരന്മാര്‍ക്ക് മേലിലും ഖത്തര്‍ പുതിയ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നു’വെന്ന് തലക്കെട്ടുണ്ട്. രാജ്യത്ത് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നുവെന്നും ഇതിലുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പോ മാധ്യമ റിപ്പോര്‍ട്ടുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
വ്യാജവാര്‍ത്തകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയവും മന്ത്രാലയത്തിന് കീഴിലെ സൈബര്‍ സെക്യൂരിറ്റി വകുപ്പും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നതിനിടയിലാണ് പുതിയ വ്യാജ വാര്‍ത്തയുടെ പ്രചരണം. ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ചില മാല്‍വെയറുകളുടെ ആക്രമണവുമായി ബന്ധപ്പെട്ടും ഇത്തരം ലിങ്കുകള്‍ കണ്ടുവരാമെന്നും അതില്‍ ക്ലിക്ക് ചെയ്യുന്നതോടു കൂടി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.