Currency

നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം: കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്

സ്വന്തം ലേഖകന്‍Wednesday, October 23, 2019 12:06 pm
ambulance00

തിരുവനന്തപുരം: നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്. അസുഖബാധിതരായി നാട്ടിലേയ്ക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരിക്കുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളില്‍ നിന്നും അവരുടെ വീട്ടിലേയ്‌ക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്‌ക്കോ സൗജന്യമായി എത്തിക്കുന്ന നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസാണ് കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനം നടപ്പിലാക്കുന്നത്.

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ഇപ്പോള്‍ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലാണ് ഉള്ളത്. ഈ സേവനം കേരളത്തിന്റെ തൊട്ടടുത്തുള്ള മംഗലാപുരം, കോയമ്പത്തൂര്‍ വിമാനതാവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. ഇതു വഴി കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പ്രവാസികള്‍ക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

ആംബുലന്‍സ് സേവനം അവശ്യമുള്ളവര്‍ നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പാസ്‌പോര്‍ട്ടിന്റെയും വിമാന ടിക്കറ്റിന്റെയും പകര്‍പ്പ് അയക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x