Currency

പ്രവാസി മലയാളികള്‍ക്ക് മാത്രമായി വിമാന ടിക്കറ്റില്‍ ഇളവ്

സ്വന്തം ലേഖകന്‍Tuesday, August 7, 2018 11:20 am
Oman Air0
XGCUAdvt-750x80
new1

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി നിരക്കിളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക. നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡുള്ള വിദേശ മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കുതാണ് പദ്ധതി.

നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 വയസില്‍ താഴെ പ്രായമുള്ള മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും വെബ്സൈറ്റ്, ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ വഴി ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

ടിക്കറ്റ് എടുക്കുമ്പോള്‍ NORK2018 എന്ന കോഡ് നല്‍കണം. ഇപ്പോള്‍ നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ലഭിക്കുതിനുള്ള വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്ററില്‍ നിന്ന് ലഭിക്കും. ഫോണ്‍: 1800 425 3939, 0471 233 33 39.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x