Currency

യുഎഇയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാര്‍ക്ക് നിയമനം; ബിഎസ്സി/ജിഎന്‍എം നഴ്‌സുമാര്‍ക്ക് അവസരം

സ്വന്തം ലേഖകന്‍Saturday, September 7, 2019 1:13 pm
norka

തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്ററിലേയ്ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്‌സുമാരെ, ബിഎസ്സി/ജിഎന്‍എം നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. ഡിഎച്ച്എ ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. മൂന്നു വര്‍ഷമാണ് കരാര്‍ കാലാവധി. ബിഎസ്സി നഴ്‌സുമാര്‍ക്ക് 3750 ദിര്‍ഹവും ജിഎന്‍എം നഴ്‌സുമാര്‍ക്ക് 3000 ദിര്‍ഹവുമാണ് ശമ്പളം ലഭിക്കുക.

താമസം, വീസ തുടങ്ങിയവ സൗജന്യം. ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ സെപ്തംബര്‍ 16 ന് മുമ്പായി norkacv2kochi@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) 0471-2770577,2770540 നമ്പരുകളിലും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x