Currency

ഇ-മൈഗ്രെറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്

സ്വന്തം ലേഖകന്‍Monday, June 17, 2019 9:42 pm
nor0

റിയാദ്: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ട് ഉടമകളായ തൊഴിലന്വേഷകര്‍ ഇ-മൈഗ്രെറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേനെ മാത്രമേ വിദേശത്തേക്ക് പോകാവൂ എന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. സൗദിയും ഒമാനും യുഎഇയും ഉള്‍പ്പെടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് മുഖാന്തിരം തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ട്  ഉടമകളായ തൊഴിലന്വേഷകര്‍ അനധികൃത ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേനെ മാത്രമേ വിദേശ കുടിയേറ്റം നടത്താവൂ എന്ന്  നോര്‍ക്ക റൂട്ട്‌സ് അറിയിച്ചത്. അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസപ്രകാരമുള്ള കുടിയേറ്റം നിര്‍ബന്ധമായും ഒഴിവാക്കണമെന്നും നോര്‍ക്ക അറിയിച്ചു.അനധികൃത ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെടുന്ന പലരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ട് ഉടമകളാണ്.

മലേഷ്യ, ഒമാന്‍, ഖത്തര്‍, യുഎഇ, സൗദി, ബഹ്റൈന്‍ കുവൈറ്റ്, തുടങ്ങിയ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള18 രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്ന ഇസിആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇ-മൈഗ്രെറ്റ് വെബ്സൈറ്റ് മുഖാന്തിരം തൊഴില്‍ കരാര്‍ നിര്‍ബന്ധമായിരിക്കെ സന്ദര്‍ശക വിസ നല്‍കിയാണ് അനധികൃത ഏജന്‍സികള്‍ ഇവരെ കബളിപ്പിക്കുന്നത്. നിരവധിപേര്‍ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇസിആര്‍ വിഭാഗത്തില്‍പ്പെട്ട പാസ്പോര്‍ട്ട് ഉടമകള്‍ വിദേശ ജോലിക്കു ശ്രമിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് മുന്നറിയിപ്പ് നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x