Currency

വിദേശ നഴ്‌സിംഗ് തൊഴില്‍: ലൈസന്‍സിംഗ് പരീക്ഷാ പരിശീലനവുമായി നോര്‍ക്ക റൂട്ട്‌സ്; 30 വരെ അപേക്ഷിക്കാം Close

സ്വന്തം ലേഖകന്‍Thursday, September 5, 2019 6:56 pm
nurse1

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നോര്‍ക്ക റൂട്ട്‌സ് സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക റൂട്ട്‌സ് പരിശീലനത്തിന് തുടക്കമിടുന്നത്.

നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ ലഭ്യമാകുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷ പാസാക്കേണ്ടതുണ്ട്. HAAD/PROMETRIC/MOH/DOH/DHA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് പരിശീലനം നല്‍കുന്നതിലേയ്ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനമായ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (NICE) എന്ന സ്ഥപനവുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

യോഗ്യത ജിഎന്‍എം/ബിഎസ്സി/എംഎസ്സിയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. കോഴ്‌സ് തുകയുടെ 75% നോര്‍ക്ക വഹിക്കും. ജോലി ചെയ്യുന്നവര്‍ക്കും സൗകര്യപ്രദമായ സമയം ക്രമീകരിച്ചിട്ടുണ്ട്.

താല്‍പ്പര്യമുളളവര്‍ സെപ്റ്റംബര്‍ 30 ന് മുന്‍പ് നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) ലും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x