Currency

നോട്ട് നിരോധനത്തിനൊരുങ്ങി ഒമാന്‍; പഴയ നോട്ടുകള്‍ മാറാന്‍ ഒരു മാസം

സ്വന്തം ലേഖകന്‍Sunday, June 30, 2019 2:13 pm
currency

മസ്‌കത്ത്: ഒമാനില്‍ വിനിമയത്തിലുള്ള ചില പഴയ ബാങ്ക് നോട്ടുകള്‍ ഇനി മുതല്‍ ഒരു മാസം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സെന്‍ട്രല്‍ ബാങ്ക്. 1995 നവംബര്‍ ഒന്നിന് മുമ്പ് ഇറങ്ങിയ നോട്ടുകളാണ് സെന്‍ട്രല്‍ ബാങ്ക് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.

പഴയ ബാങ്ക് നോട്ടുകള്‍ കൈവശമുള്ളവര്‍ ഒരു മാസക്കാലാവധിക്കുള്ളില്‍ സെന്‍ട്രല്‍ ബാങ്ക് ശാഖകളില്‍ നല്‍കി പുതിയത് സ്വീകരിക്കണം. സെന്‍ട്രല്‍ ബാങ്കിന്റെ റൂവി ഹെഡ് ഓഫീസിലോ സലാല, സൊഹാര്‍ എന്നിവിടങ്ങളിലെ ശാഖകളിലോ പഴയ നോട്ടുകള്‍ നല്‍കാവുന്നതാണ്. ഒരു മാസത്തിന് ശേഷം ഈ നോട്ടുകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. 1995 നവംബര്‍ ഒന്നിന് മുമ്പുള്ള എല്ലാ നോട്ടുകളും നിരോധത്തില്‍ ഉള്‍പ്പെടുന്നതാണെന്നും സെന്‍ട്രല്‍ ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു.

1972ല്‍ ഒമാന്‍ കറന്‍സി ബോര്‍ഡിന്റെമേല്‍നോട്ടത്തില്‍ പുറത്തിറക്കിയ 100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍ എന്നിവക്കും വിലയില്ലാതാവും. 1995 നവംബര്‍ ഒന്നിന് പുറത്തിറക്കിയ നോട്ടുകളും മാറ്റി വാങ്ങേണ്ടി വരും. മുന്‍ ഭാഗത്ത് തിളങ്ങുന്ന ഹോളോഗ്രാഫി സെക്യൂരിറ്റി വരയില്ലാത്ത എല്ലാ 50 റിയാലിന്റെയും 20 റിയാലിന്റെയും 10 റിയാലിന്റെയും അഞ്ച് റിയാലിന്റെയും എല്ലാ നോട്ടുകള്‍ക്കും നിരോധം ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x