Currency

ഇന്ത്യയിലേക്കുള്ളവ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ നവംബര്‍ 30 വരെ ഒമാന്‍ എയര്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Friday, November 8, 2019 2:12 pm
oman-air

മസ്‌കത്ത്: നവംബര്‍ 30 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്‌സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കിലും ലഭ്യമാവുന്ന മറ്റ് വിമാനങ്ങളിലോ യാത്രാ സൗകര്യമൊരുക്കും. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ തല്‍സ്ഥിതി പരിശോധിക്കണം. ഏതന്‍സ്, ജയ്പൂര്‍, ദുബായ്, ബഹ്‌റൈന്‍, റിയാദ്, നെയ്‌റോബി, ബാങ്കോക്ക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‌കോ, തെഹ്‌റാന്‍, കുവൈത്ത്, അമ്മാന്‍, ബാംഗ്ലൂര്‍, ദോഹ, സലാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെ ബാധിക്കുമെന്നാണ് അറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x