Currency

സ്വദേശിവത്കരണം; ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ നഷ്ടമായത് 2,869 വിദേശികള്‍ക്ക്

സ്വന്തം ലേഖകന്‍Monday, July 8, 2019 2:38 pm
muscat
Garshom-Norway-IC

മസ്‌കത്ത്: ഒമാനില്‍ സ്വദേശിവത്കരണത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ നഷ്ടമായത് 2,869 വിദേശികള്‍ക്ക്. 2015 മുതലുള്ള നാലുവര്‍ഷ കാലയളവിലാണ് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഇത്രയും പേരെ പിരിച്ചുവിട്ടത്. ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശിവത്കരണത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ നല്ല പങ്കും മലയാളികളാണ്. ഒമാനില്‍ ഏറ്റവുമധികം വിദേശികള്‍ ജോലി ചെയ്തിരുന്ന മേഖലകളില്‍ ഒന്നായിരുന്നു ആരോഗ്യ വകുപ്പ്.

കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്ക് പ്രകാരം ആരോഗ്യ മന്ത്രാലയത്തില്‍ 39,220 ജീവനക്കാരാണ് ഉള്ളത്. 71 ശതമാനമാണ് സ്വദേശിവത്കരണ തോതെന്നും മന്ത്രാലയത്തിലെ തൊഴില്‍ സ്ഥിതി വിവര കണക്കുകള്‍ അവതരിപ്പിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ എല്ലാ സ്‌പെഷ്യലൈസഷേനുകളിലും 39 ശതമാനം സ്വദേശിവത്കരണം എത്തിയിട്ടുണ്ട്. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരില്‍ 64 ശതമാനവും സ്‌പെഷ്യലിസ്റ്റുകളില്‍ 26 ശതമാനവും ജനറല്‍ പ്രാക്ടീഷനര്‍മാരില്‍ 43 ശതമാനവും ദന്ത ഡോക്ടര്‍മാരില്‍ 82 ശതമാനവുമാണ് സ്വദേശിവത്കരണ തോത്.

ഫാര്‍മസിസ്റ്റ് വിഭാഗത്തില്‍ 90 ശതമാനം സ്വദേശികളെ നിയമിച്ചതായി മന്ത്രി സഈദി പറഞ്ഞു. അസി.ഫാര്‍മസിസ്റ്റ് വിഭാഗത്തില്‍ ഇത് 75 ശതമാനമാണ്. നഴ്‌സിങ് വിഭാഗത്തില്‍ 62 ശതമാനവും മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ 61 ശതമാനവും റേഡിയോളജിസ്റ്റുകളുടെ വിഭാഗത്തില്‍ 62 ശതമാനവും സ്വദേശിവത്കരണം പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x