Currency

എക്‌സിറ്റ് പെര്‍മിറ്റ് ഇളവിന്റെ പരിധിയിലാണോയെന്നറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം

സ്വന്തം ലേഖകന്‍Wednesday, November 7, 2018 12:33 pm
expat
XGCUAdvt-750x80

ദോഹ: ഖത്തറില്‍ ഇനിയും എക്‌സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഒരുക്കിയ പ്രത്യേക പേജില്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ ഇക്കാര്യമറിയാം.

ഖത്തറില്‍ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കിയതിന് ശേഷവും ഓരോ കമ്പനിയിലെയും അഞ്ച് ശതമാനം തൊഴിലാളികളെ ഇളവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ അഞ്ച് ശതമാനത്തെ ഓരോ കമ്പനി ഉടമയ്ക്കും തീരുമാനിക്കാമെന്നും ഇവരുടെ പേരുകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നുമായിരുന്നു ഉത്തരവ്. ഈ അഞ്ച് ശതമാനത്തില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ portal.moi.gov.qa വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട പേജില്‍ ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ആളാണോയെന്ന കാര്യം ഓണ്‍ലൈനായി അറിയാന്‍ സാധിക്കും. ഐഡി നമ്പര്‍ നല്‍കിയതിന് ശേഷം താഴെ കാണിക്കുന്ന വെരിഫിക്കേഷന്‍ കോഡ് കൂടി നല്‍കി സെര്‍ച്ചില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ മറുപടി ലഭിക്കും.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x