Currency

ഡെലിവെറി ബോയ്‌സിന് കര്‍ശന നിര്‍ദേശങ്ങളുമായി ദുബായ് നഗരസഭ

സ്വന്തം ലേഖകന്‍Monday, August 19, 2019 4:16 pm
food

ദുബായ്: ഓര്‍ഡര്‍ ലഭിച്ച് ഒരു മണിക്കൂറിനകം ഇരുചക്രവാഹനങ്ങളില്‍ വിതരണം ചെയ്യുന്നവര്‍ ഭക്ഷണം എത്തിക്കണമെന്നു നഗരസഭ. വൈകിയാല്‍ ഭക്ഷണം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നഗരസഭ പുറത്തിറക്കി. ബൈക്കില്‍ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്ന പെട്ടി ദിവസവും വൃത്തിയാക്കണം. ഓരോ തവണ വിതരണം ചെയ്തശേഷവും വൃത്തിയുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷണത്തിന്റെ അവശിഷ്ടവും മറ്റും ഉണ്ടെങ്കില്‍ നീക്കി ശുചിത്വം ഉറപ്പുവരുത്തുകയും വേണം.

ഇരുചക്രവാഹനങ്ങളില്‍ ഭക്ഷ്യവിതരണം നടത്തുന്നവര്‍ക്ക് നഗരസഭയുടെ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. വിതരണക്കാരുടെ ആരോഗ്യസ്ഥിതി ഉറപ്പ് വരുത്താനാണിത്. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള അടിസ്ഥാന നിയമങ്ങളില്‍ പരിശീലനം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. വിതരണക്കാര്‍ യൂണിഫോം ധരിച്ചിരിക്കണം. മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടാകണം.

ഭക്ഷണം സൂക്ഷിക്കുന്ന പെട്ടിയുടെ വലുപ്പം ആര്‍ടിഎയുടെ ഗതാഗതസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണം. പെട്ടിയുടെ മുകള്‍ഭാഗം തുറക്കാന്‍ കഴിയണം. ഭക്ഷണം വേര്‍തിരിച്ചു സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വിഷരഹിതമാണെന്ന് ഉറപ്പു വരുത്തണം. തുരുമ്പ് പിടിക്കാത്തതും കഴുകി വൃത്തിയാക്കാന്‍ കഴിയുന്നതുമാകണം പെട്ടിയുടെ ഉള്‍ഭാഗം. ഭക്ഷണം കൊണ്ടുപോകുന്ന പെട്ടിയില്‍ സ്ഥാപനത്തിന്റെ പേരും വിലാസവും വ്യക്തമാക്കിയിരിക്കണം. ഭക്ഷണ വിതരണത്തിനല്ലാതെ ഇവ ഉപയോഗിക്കരുത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x