Currency

കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ 23 ലക്ഷത്തില്‍പരം വിദേശ തൊഴിലാളികള്‍; സര്‍ക്കാര്‍ മേഖലയില്‍ നാലരലക്ഷത്തിലേറെ വിദേശി ജീവനക്കാര്‍

സ്വന്തം ലേഖകന്‍Friday, August 23, 2019 3:30 pm
kuw

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇരുപത്തിമൂന്ന് ലക്ഷത്തില്‍പരം വിദേശികള്‍ തൊഴിലെടുക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍. 2018 ഡിസംബര്‍ 31 വരെയുള്ള കണക്കാണ് അതോറിറ്റി പുറത്തു വിട്ടത്. സര്‍ക്കാര്‍ മേഖലയില്‍ നാലരലക്ഷത്തിലേറെ വിദേശി ജീവനക്കാര്‍ ഉണ്ടെന്നും പാസി പുറത്തു വിട്ട സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതലുള്ളത് ഏഷ്യന്‍ വംശജരാണ്. ഇതില്‍ തന്നെ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. മൊത്തം തൊഴില്‍ ശേഷിയുടെ 25 ശതമാനം ആണ് സ്വകാര്യമേഖലയിലെ അറബ് പൗരന്മാരുടെ പ്രാതിനിധ്യം. ഇവരില്‍ ഭൂരിപക്ഷവും കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരായ വിദേശികളില്‍ 70,945 പേര് അറബ് പൗരന്മാരാണ്.

ആരോഗ്യമന്ത്രാലയത്തിലും വിദ്യാഭ്യാസമന്ത്രാലയത്തിലുമാണ് കുവൈത്തിതര അറബ് പൗരന്മാര്‍ കൂടുതലായും ഉള്ളത്. 40,775 ആണ് സര്‍ക്കാര്‍ മേഖലയിലെ ഏഷ്യക്കാരുടെ എണ്ണം. ഇതോടൊപ്പം 535 ആഫ്രിക്കന്‍ വംശജരും 1427 യൂറോപ്യക്കാരും 941 അമേരിക്കക്കാരും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള 99 പേരും ആസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്നുള്ള 70 പേരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാണ്. രാജ്യത്ത് സ്ഥിരതാമസക്കാരായി 34 ലക്ഷത്തില്‍പരം വിദേശികള്‍ ഉണ്ടെന്നു കഴിഞ്ഞ ദിവസം പാസി വ്യക്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x