ലണ്ടൺ: ഓക്‌സ്ഫഡ് ഡിക്ഷനറി 2017ലെ വാക്കായി Youthquake-നെ തെരഞ്ഞെടുത്തു. യുവാക്കളുടെ പ്രവര്‍ത്തികൊണ്ടോ സ്വാധീനം മൂലമോ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹികരംഗത്ത് പ്രബലമായൊരു മാറ്റം ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് Youthquak എന്ന വാക്ക്.
അധികമാരാലും ഉപയോഗിക്കപ്പെടാതിരുന്ന ഈ വാക്കിന്റെ ഉപയോഗം 2016ലേതിനെക്കാള്‍ അഞ്ചുമടങ്ങ് ഈ വര്‍ഷം വര്‍ധിച്ചതായി ഓക്‌സ്ഫഡ് അധികൃതര്‍ അറിയിച്ചു. 1965ൽ ഒരു സാംസ്‌കാരിക മുന്നേറ്റത്തെ സൂചിപ്പിക്കാന്‍ ഫാഷന്‍ മാഗസിനായ ‘വോഗിന്റെ’ എഡിറ്റര്‍ ഇന്‍ ചീഫ് ഡൈന വ്രീലന്‍ഡ് ആണ് ഈ വാക്ക് ആദ്യം ഉപയോഗിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.