Currency

പൊതു ഗതാഗത സംവിധാനങ്ങളുടെ പുതിയ നിരക്കുകളുടെ കരട് പരസ്യപ്പെടുത്തി സൗദി

സ്വന്തം ലേഖകന്‍Monday, July 8, 2019 3:30 pm
taxi

റിയാദ്: സൗദിയില്‍ പൊതു ഗതാഗത സംവിധാനങ്ങളുടെ നിരക്കുകള്‍ ഗതാഗത അതോറിറ്റി നിശ്ചയിക്കുന്നു. ഇതിന്റെ കരട് നിയമാവലി പരസ്യപ്പെടുത്തി. ടാക്‌സിയും ബസും ട്രെയിനും അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ തുകയാണ് പുതുക്കി നിശ്ചയിക്കുന്നത്.

പത്ത് റിയാലാണ് ടാക്‌സി സേവനത്തിനുള്ള മിനിമം നിരക്കെന്ന് കരട് നിയമാവലി വ്യക്തമാക്കുന്നു. അഞ്ചര റിയാലിലാണ് മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1.8 റിയാല്‍ തോതിലാണ് നിരക്ക്. വെയ്റ്റിംഗ് ചാര്‍ജ്ജ് മിനിറ്റിന് 80 ഹലാലയാണ്.

പൊതു ഗതാഗത സംവിധാനത്തില്‍ ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുന്ന വികലാംഗര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അറുപതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് കരട് നിയമം നിര്‍ദ്ദേശിക്കുന്നു. ആറു മുതല്‍ പതിനെട്ടു വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും 50 ശതമാനം ഇളവ് അനുവദിക്കും. ആറു വയസ്സില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കണമെന്നും കരടു നിയമം പറയുന്നു.

പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനുള്ള ചിലവ് കുടുംബങ്ങളുടെ ശരാശരി ദിവസ വരുമാനത്തിന്റെ അഞ്ചു ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് കരടു നിയമാവലി വ്യക്തമാക്കുന്നുണ്ട്. കരടു നിയമാവലിയില്‍ പൊതുജനങ്ങള്‍ക്കു അഭിപ്രായം പ്രകടിപ്പിക്കുന്നതിനു ഈ മാസം 18 വരെ സമയം അനുവദിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x