Currency

ഖത്തറില്‍ 4 പ്രാദേശിക റോഡ് വികസന പദ്ധതികള്‍ വര്‍ഷാവസാനം Close

സ്വന്തം ലേഖകന്‍Sunday, May 5, 2019 7:10 pm
road-qat

ദോഹ: ഖത്തറില്‍ 4 പ്രാദേശിക റോഡ് വികസന പദ്ധതികള്‍ ഈ വര്‍ഷം അവസാന പാദത്തില്‍ നടപ്പാക്കും. ഇതിനായി അഷ്ഗാല്‍ 10 കോടി റിയാലിനുള്ള കരാറുകള്‍ പ്രഖ്യാപിച്ചു. അല്‍ ഷമാല്‍ മേഖലയിലെ റോഡ് നവീകരണത്തിനാണ് ആദ്യകരാര്‍. ഗ്രേറ്റര്‍ ദോഹയിലെ റോഡുകളുടെ നവീകരണത്തിനാണ് രണ്ടാം കരാര്‍. മൂന്നാം കരാര്‍ തെക്കന്‍ ദോഹയിലേക്കും നാലാമത്തേത് അല്‍ റയ്യാനിലേക്കുമാണ്.

ചെറുകിട സ്വദേശി കരാറുകാരെ പ്രോല്‍സാഹിപ്പിക്കാനും വികസന പദ്ധതികളില്‍ പങ്കാളികളാക്കാനുമുള്ള കര്‍മപദ്ധതിയുടെ ഭാഗമായാണിത്. 18 മാസത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കണം. മേയ് 19 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ചെറുകിട കരാറുകാര്‍ക്കുള്ള പുനരധിവാസ പദ്ധതിയായാണ് നടപ്പാക്കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വേറെയും റോഡ് നവീകരണ പദ്ധതികള്‍ ചെറുകിട കരാറുകാര്‍ക്ക് അനുവദിക്കുന്നുണ്ട്. ഇതുവരെ സഹകരിച്ചിട്ടില്ലാത്ത പുതിയ കമ്പനികള്‍ക്കാണു കരാറുകള്‍. വിദേശ കമ്പനികളുടെ ആശ്രിതത്വം പരമാവധി ഒഴിവാക്കാനാണു ശ്രമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x